ബൈക്ക്​ കത്തിച്ച നിലയിൽ

കുന്നംകുളം: വീട്ടിൽനിന്ന് കൊണ്ടുപോയ ബൈക്ക് സുഹൃത്തും സംഘവും ചേർന്ന് കത്തിച്ച നിലയിൽ. ചെമ്മണൂർ കണ്ടംപുള്ളി വീട്ടിൽ വിബീഷ് കൊച്ചുമോൻെറ ബൈക്കാണ് അഗ്നിക്കിരയായത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് ചെമ്മണ്ണൂർ എസ്.എം.സി ജങ്ഷനിലെ റോഡരികിൽ ബൈക്ക് കത്തിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ സുഹൃത്ത് കണ്ടാണശേരി മുകേഷ്, അയാളുടെ മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ബൈക്ക് കത്തിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബൈക്ക് ഉടമ വിബീഷുമായി മുകേഷും സുഹൃത്തുകളും തമ്മിൽ ചില ഇടപ്പാടുകൾ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതാണ് സംഭവത്തിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.