വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർദേശം നടപ്പായില്ല; 'തുറക്കാതെ സ്ലൂയിസുകൾ'

തൃശൂർ: രണ്ട് പ്രളയാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മഴക്കാലത്തിന് മുമ്പ് ഒഴുക്ക് തടസ്സപ്പെടുന്നതും മാലിന്യം നിറഞ്ഞ് കിടക്കുന്ന കാനകളും തോടുകളും ശുചീകരിക്കാനും പാടശേഖരങ്ങളിലെ സ്ലൂയിസുകൾ തുറന്നുവെക്കാനുമുൾപ്പെടെ കർശന നിർദേശങ്ങളും ഫണ്ടും അനുവദിെച്ചങ്കിലും തൃശൂരിൽ പ്രവൃത്തികളിൽ ഗുരുതര വീഴ്ചവരുത്തി. മന്ത്രി വി.എസ്. സുനിൽകുമാറിൻെറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലക്കും തൃശൂർ നഗരത്തിന് പ്രത്യേകമായും പദ്ധതികൾ തയാറാക്കുകയും പ്രവൃത്തികൾക്കും നിർദേശിച്ചതാണ്. കഴിഞ്ഞ പ്രളയകാലത്ത് തൃശൂർ നഗരത്തെ വെള്ളക്കെട്ടിലാക്കിയ പുഴക്കൽ മുതൽ ഏനമ്മാവ് വരെയുള്ള കെ.എൽ.ഡി.സി കനാലിൻെറ ഇരു ബണ്ടുകളിലുമുള്ള ഫ്ലഡ് ഔട്ട്ലറ്റ് സ്ലൂയിസുകൾ മുഴുവനും തുറന്നിട്ട ശേഷം ജൂൺ ഒന്നിന് റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചെങ്കിലും ഇതിൽ നാമമാത്രമായവ മാത്രമാണ് തുറന്നിട്ടുള്ളത്. കൃഷിമന്ത്രിയുടെ നിർദേശപ്രകാരം മുഖ്യ കൃഷി ഓഫിസറാണ് ഉത്തരവ് നൽകിയിരുന്നത്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രദേശങ്ങൾ സന്ദർശിച്ച് പ്രവൃത്തികളിലേർപ്പെടുന്നതിനിടെ മുൻ വർഷങ്ങളിലെ വെള്ളക്കെട്ട് ദുരന്ത ബാധിതരുടെ പ്രതിനിധികളായ അയ്യന്തോൾ ഉദയനഗർ റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ധീരജ്, പെരിങ്ങാവ് രാജീവ് ഗാർഡൻ റെസിഡൻറ്സ് അസോസിയേഷനിലെ ജയൻ തോമസ് എന്നിവരാണ് ഇപ്പോഴും തുറന്നിട്ടിട്ടില്ലാത്ത സ്ലൂയിസുകൾ കണ്ടെത്തിയത്. മുൻ വർഷങ്ങളിൽ ഈ സ്ലൂയിസുകൾ തുറക്കാത്തതാണ് തുടർച്ചയായ വെള്ളക്കെട്ടിന് ഒരു പ്രധാന കാരണമായതെന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ തൃശൂർ നഗരത്തിൽ പലയിടത്തും പ്രളയപ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പേരിന് മാത്രമുള്ള പ്രവൃത്തികളാണ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. കാനകൾ ആഴം വർധിപ്പിച്ച് മാലിന്യം നീക്കുകയോ, ഒഴുക്ക് തടസ്സപ്പെടുത്തുന്നവ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു. പ്രളയപ്രതിരോധ പ്രവർത്തനങ്ങൾക്കായി കോർപറേഷന് സർക്കാർ അനുവദിച്ച മൂന്നുകോടി വിനിയോഗിക്കാതെ തിരിച്ചടക്കേണ്ടി വന്നത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. പ്രതിപക്ഷം നിരന്തര സമരമുഖത്തുമായിരുന്നു. പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.