മൂന്നുപേർക്ക്​ കോവിഡ്​

12,277 പേർ നിരീക്ഷണത്തിൽ തൃശൂർ: ജില്ലയിൽ ഞായറാഴ്ച സ്ഥിരീകരിച്ചു. ഒമാനിൽനിന്ന് 17ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (28), അബൂദബിയിൽനിന്ന് തിരിച്ചെത്തിയ എടത്തിരുത്തി സ്വദേശി (48), മുംബൈയിൽനിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (54), എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നിലവിൽ വീടുകളിൽ 12,202 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ ആകെ 12,277 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അഞ്ചുപേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച എട്ടുപേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.