വയനാട്ടിൽ കണ്ട വെട്ടുകിളികൾ പുൽച്ചാടിയെന്ന് ശാസ്ത്രജ്ഞർ

തൃശൂർ: വയനാട്ടിൽ കണ്ട വെട്ടുകിളികൾ പിർഗോമോർഫിഡെ എന്ന കുടുംബത്തിൽപെട്ട ഔലാർകാസ് മിലിയാരിസ് എന്ന പുൽച്ചാടിയാണെന്ന് കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ. കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വെട്ടുകിളികളെ കണ്ട കൃഷിയിടം സന്ദർശിച്ചശേഷം അറിയിച്ചതാണ് ഇക്കാര്യം. ഈ പുൽച്ചാടി ഏതാനും വാഴകളെയും മാവിനെയും അക്രമിച്ചതായും ശാസ്ത്രജ്ഞർ കണ്ടെത്തി. പുൽച്ചാടികൾ മണ്ണിൽ മുട്ടയിടുന്നത് തടയാൻ മണ്ണിളക്കി കൊടുക്കാനും വിളകളിൽ വേപ്പധിഷ്ഠിത കീടനാശിനി തളിക്കാനും കർഷകർക്ക് ശിപാർശ നൽകിയതായി അധികൃതർ അറിയിച്ചു. കീടബാധ രൂക്ഷമായി, വിളകൾക്ക് വ്യാപക നാശം വരുത്തുകയാണെങ്കിൽ മാത്രം കീടനാശിനി പ്രയോഗം ആവാമെന്നും പറഞ്ഞിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ കാണുന്ന വെട്ടുകിളിയാണെന്നു തെറ്റിദ്ധരിച്ച് വംശനാശിനി ഭീഷണി നേരിടുന്ന ഒരു കീടത്തെ നശിപ്പിക്കാൻ കീടനാശിനി ശുപാർശ ചെയ്തതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വാസ്തവ വിരുദ്ധമാണെന്നും ഈ വെട്ടുകിളികൾ വിളകളിലുണ്ടാക്കുന്ന നാശം പൂജ്യമാണെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.