കേരള കാറ്ററേഴ്സ് അസോസിയേഷൻ സമരം

കേരള കാറ്ററേഴ്സ് അസോ. സമരം കൊടുങ്ങല്ലൂർ: മണപ്പുറത്തെ സമരവേദിയാക്കി ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ). ലോക്ഡൗൺ മൂലം സംജാതമായ പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് കാററ്റിങ് സർവിസുകാർ സമര രംഗത്തിറങ്ങിയത്. കാറ്ററിങ് ജോലിയിൽ ഉപജീവനമാർഗം തേടുന്നവരുടെ കഷ്ടപ്പാടുകൾ സർക്കാർ കാണാതെ പോകരുത്, മാനദണ്ഡങ്ങൾ പാലിച്ച് കാറ്ററിങ് സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുക, ഓഡിറ്റോറിയങ്ങളിൽ സീറ്റുകളുടെ എണ്ണം കുറച്ചും, അകലം പാലിച്ചും വിവാഹങ്ങളും മറ്റു പരിപാടികളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മണപ്പുറത്തെ സമരം തൃപ്രയാർ സിവിൽ സ്റ്റേഷൻ, നാട്ടിക പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ സംസ്ഥാന ജോയൻറ് സെക്രട്ടറി സത്യൻ ഗോകുലം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. ഇംതിയാസ് സ്വാഗതവും ശശി നന്ദിയും പറഞ്ഞു. കയ്പമംഗലം പോസ്റ്റ് ഓഫിസിന് മുന്നിൽ മേഖല വൈസ് പ്രസിഡൻറ് ഉണ്ണികൃഷണൻ ഇളയത് ഉദ്ഘാടനം ചെയ്തു. സിയാദ് റുബിയാൻ അധ്യക്ഷത വഹിച്ചു. ഷഫീഖ് ഹോളിഡേ സ്വാഗതം പറഞ്ഞു. മതിലകം ബ്ലോക്ക് ഓഫിസിന് മുന്നിൽ സമരം നിസാർ കരീം എക്സ് പോവ ഉദ്ഘാടനം ചെയ്തു. അസഫലി അധ്യക്ഷത വഹിച്ചു. സുൽഫിക്കർ സ്വഗതം പറഞ്ഞു. tck kdr akca േഫാട്ടോ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.കെ.സി.എയുടെ ആഭിമുഖ്യത്തിൽ മതിലകം ബ്ലോക്ക് ഓഫിസിന് മുന്നിൽ നടന്ന സമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.