കിണറ്റിൽ കുടുങ്ങിയ ആളെ ഫയർ ഫോഴ്സ് രക്ഷിച്ചു

ഗുരുവായൂര്‍: കിണര്‍ വൃത്തിയാക്കാനിറങ്ങിയപ്പോൾ ശ്വാസംകിട്ടാതെ കുടുങ്ങിയ ആളെ ഫയർ ഫോഴ്സ് രക്ഷിച്ചു. കണ്ടാണശ്ശേരി പുളിയമ്പാറ ഗോപിയാണ് (60) കിണറിൽ കുടുങ്ങിയത്. അഞ്ചടിയോളം വെള്ളമുള്ള കിണറിലാണ് ഇറങ്ങിയത്. ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടെന്ന് ഗോപി വിളിച്ചുപറഞ്ഞതിനെ തുടർന്ന് വീട്ടുകാർ കയർ കിണറിലേക്ക് ഇട്ടുകൊടുത്തു. അതിലൂടെ കയറി വരാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഗുരുവായൂരിൽനിന്ന് ഫയർ ഫോഴ്സ് എത്തി വലയിറക്കിയാണ് ഗോപിയെ കിണറിന് പുറത്തെത്തിച്ചത്. സീനിയര്‍ ഫയര്‍ ഓഫിസര്‍ പി.എ. അബ്ബാസ്, ഫയര്‍ ഓഫിസര്‍ സനല്‍കുമാര്‍, എന്‍.ആര്‍. റഷീദ്, എ. മന്‍സൂര്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.