കുന്നംകുളം: യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ അസം സ്വദേശി പിടിയിൽ. പെരുമ്പിലാവിൽ വീട്ടുജോലി ചെയ്യുന്ന ജിബീറുൽ ഹഖിനെ (23) ആണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്. ഇതേ വീട്ടിലെ യുവതിയെ ആണ് പ്രതി ആക്രമിച്ചത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. യുവതിയുടെ ബഹളംകേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. കത്തി തട്ടിമാറ്റുന്നതിനിടെ യുവതിക്ക് പരിക്കേറ്റു. പൊലീസ് സംഘത്തിൽ എസ്.ഐമാരായ ബാബു. ഇ. ആൻറണി ക്രോമ്സൺ, ജോയ്, എ.എസ്.ഐ ഗോകുലൻ, സി.പി.ഒമാരായ സന്ദീപ്, സജയ്, വൈശാഖ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.