ന്യൂഡൽഹി: പാക് നയതന്ത്ര കാര്യാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ഇന്ത്യ. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയ ഇവരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. വിസ സെക്ഷനിലെ അബീദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരോടാണ് രാജ്യം വിടാൻ കൽപിച്ചത്. പാക് ചാരസംഘടനയായ ഇൻറർ സർവിസസ് ഇൻറലിജൻസിനുവേണ്ടിയാണ് (െഎ.എസ്.െഎ) വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് ഇവർ പ്രവർത്തിച്ചതെന്നാണ് ഡൽഹി പൊലീസിലെ സ്പെഷൽ സെല്ലിൻെറ കണ്ടെത്തൽ. അതേസമയം, ചാരപ്രവൃത്തി നടത്തിയെന്ന ആരോപണം പാക് നയതന്ത്രകാര്യാലയം നിഷേധിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.