ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിൽ കോവിഡ് രോഗ ബാധിതരുടെയും ക്വാറൻറീനിൽ കഴിയുന്നവരുടെയും എണ്ണത്തിൽ വൻ വർധന. 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നുള്ള ഒരാൾ ഒഴികെ ബാക്കിയുള്ളവർ ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തിയവരാണ്. ചുനങ്ങാട് പ്രദേശത്ത് മാത്രം ഏഴ് പേർക്കാണ് രോഗബാധയുള്ളത്. വിദേശത്തുനിന്നുള്ള ഒമ്പതും ഇതര സംസ്ഥാനത്ത് നിന്നായി 132 പേരും ഉൾപ്പെടെ പഞ്ചായത്തിൽ ക്വാറൻറീനിൽ കഴിയുന്നവരുടെ എണ്ണം 141 ആയി ഉയർന്നു. കണ്ടെയിൻമൻെറ് സോൺ: 18 പേർക്കെതിരെ കേസ് പട്ടാമ്പി: കോവിഡ് രോഗബാധയെ തുടർന്ന് കണ്ടെയിൻമൻെറ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട വല്ലപ്പുഴ, ശങ്കരമംഗലം എന്നിവിടങ്ങളിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 18 പേർക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. 11 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12 പേർക്കെതിരെയും നടപടിയെടുത്തു. pew PT B 318 ---------------------------------------- ലോക്ഡൗൺ ലംഘനം: പഞ്ചായത്ത് പ്രസിഡൻറിനെതിരെ കേസെടുത്തു പട്ടാമ്പി: വിളയൂർ കൃഷിഭവനിൽ പച്ചക്കറി തൈ വിതരണത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡൻറിനും അസി. കൃഷി ഓഫിസർക്കുമെതിരെ കൊപ്പം പൊലീസ് കേസെടുത്തു. ലോക് ഡൗണും നിരോധനാജ്ഞയും നിലനിൽക്കെ നിയമം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ പരിധിയിലധികം ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തിയതിനാണ് കേസ്. ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസും മുസ്ലിം ലീഗും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.