ഏലംകുളം: കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിൽ ഹോം (ഹിൽടോപ് ഓൺലൈൻ മൻെററിങ് എക്സ്പീരിയൻസ്) പദ്ധതി തിങ്കളാഴ്ച രാവിലെ പത്തിന് മലപ്പുറം എ.ഡി.എം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്യും. ഓൺലൈൻ ക്ലാസുകൾ ഇത് വഴി ഇന്ന് മുതൽ ആരംഭിക്കും. പദ്ധതി സർക്കാർ പുതിയ നിർദേശം നൽകും വരെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിൻെറ ഔപചാരിക പ്രഖ്യാപനം കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെ യോഗം ഓൺലൈനിൽ വിളിച്ച് നിർവഹിച്ചിരുന്നു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ സംഭവിക്കുന്ന സംശയ നിവാരണത്തിന് സ്പെഷൽ ഐ.ടി ടീമിനെ ഒരുക്കിയതായി പ്രിൻസിപ്പൽ റഅ്ഫത്ത് മുഹമ്മദ് അറിയിച്ചു. കോവിഡ് ലോക്ഡൗണിൽ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടിവന്ന കുട്ടികൾക്ക് പഠനസ്വഭാവത്തിലുള്ള പ്രവർത്തനങ്ങളും രക്ഷിതാക്കൾക്ക് പ്രേത്യക പഠനവും പരിശീലനവും ഓൺലൈൻ ക്ലാസ് പി.ടി.എകളും ഒരുക്കി മാതൃക സൃഷ്ടിച്ചാണ് പുതിയ രീതിയിലുള്ള അധ്യയനത്തിന് സ്കൂളിൽ തുടക്കം കുറിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നിർമിക്കുന്ന ഡിജിറ്റൽ മാഗസിൻ ജൂൺ ആദ്യവാരം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.