ജേക്കബ്​ തോമസി​െൻറ വിരമിക്കൽ ദിനവും വിവാദമയം

ജേക്കബ് തോമസിൻെറ വിരമിക്കൽ ദിനവും വിവാദമയം സർവിസിലെ അവസാനദിന ഉറക്കം കാബിനിൽ ഷൊർണൂർ: വ്യത്യസ്ത നിലപാടുകളിലൂടെ വിവാദങ്ങളുടെ തോഴനായ ഡി.ജി.പി ജേക്കബ് തോമസിൻെറ വിരമിക്കൽ ദിനവും വിവാദമയം. സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഇദ്ദേഹം സർവിസിലെ അവസാനദിനം മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയുടെ കാബിനിലാണ് ഉറങ്ങിയത്. തറയിൽ ഒരുവിരിപ്പും തലയണയുമായി ഉറങ്ങിയ അദ്ദേഹം 'സിവിൽ സർവിസിലെ അവസാനദിവസത്തി‍ൻെറ തുടക്കവും ഒടുക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫിസിൽ' കുറിപ്പുമായി ഈ ചിത്രം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കാൻ അദ്ദേഹം തന്നെ രൂപകൽപന ചെയ്ത് നിർമിച്ച പരശുരാമൻെറ മഴു കൈയിൽ പിടിച്ചായിരുന്നു ഓഫിസിൽ നിന്നുള്ള മടക്കം. എല്ലാവരുടെ കൈയിലും ഒരു മഴു വേണമെന്നും കേരളത്തിൻെറ പുനഃസൃഷ്ടിക്ക് ഇത്തരമൊരായുധം അനിവാര്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. പ്രതികാരനടപടികൾ കരുത്ത് പകർന്നിട്ടേയുള്ളൂ. സ്വന്തം നിലപാടിൻെറ ഭാഗമായി താനെന്ന മാവിൽ നിറയെ മാങ്ങയുണ്ടായി. മാങ്ങയുള്ള മാവിലേക്ക് കല്ലെറിയുന്നത് സ്വാഭാവികം. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ കടിയും ജീവാപായവും പ്രതീക്ഷിക്കണം. തനിക്കും കടി കിട്ടിയിട്ടുണ്ട്. മുറിവ് ഭേദമാക്കി കൂടുതൽ ഉറപ്പുള്ള തൊലിയുമായി മുന്നോട്ടുപോകും. ആത്മകഥ എഴുതിയതിന് ഇന്ത്യയിലാദ്യമായാണ് ഒരു സിവിൽ സർവിസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുന്നത്. കൂടുതൽ കരുത്തുള്ള പുസ്തകങ്ങൾ ഇനിയുമെഴുതും. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കഴമ്പില്ല. നാലുലക്ഷം രൂപയുടെ ഇടപാടാണ് നടന്നത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. തനിക്ക് നാലുലക്ഷം രൂപ വരുമാനമില്ലേയെന്ന് പരിശോധിച്ചാൽ മാത്രം കേസ് തള്ളിപ്പോകും. വിരമിക്കൽ സർവിസിൽനിന്ന് മാത്രമാണ്. കൂടുതൽ ഊർജസ്വലതയോടെ സേവനമേഖലകളിലുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു. യാത്രയയപ്പ് ചടങ്ങിന് താൽപര്യമില്ലെന്നറിയിച്ച അദ്ദേഹം വൈകീട്ട് 5.30ഒാടെ ഒാഫിസ് വിട്ടിറങ്ങി. pkg jacob thomas mazhu പരശുരാമൻെറ മഴുവുമായി ജേക്കബ് തോമസ് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിൻെറ പടിയിറങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.