മലപ്പുറം: ലോക്ഡൗൺ പശ്ചാത്തലത്തില്‍ നിര്‍ത്തിെവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വിസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എ.ഡി.എം എന്‍.എം. മെഹറലി അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍മാര്‍ഗം എത്തിച്ചേരുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിനും ക്വാറൻറീൻ, ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ജില്ലതലത്തില്‍ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലതല കണ്‍ട്രോള്‍ റൂമിലും കോവിഡ് ജാഗ്രതാ പോര്‍ട്ടലിലും യഥാസമയം അപ്ലോഡ് ചെയ്യും. ഇതിനായി മൂന്നുപേരടങ്ങുന്ന മൂന്ന് ടീമുകളെ നിയമിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ പരിശോധനക്ക് ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുകയും തെര്‍മല്‍ സ്‌കാനറും മറ്റ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ അവരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സ് സര്‍വിസും ഒരുക്കിയിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ്ഫോമിനകത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ പൊലീസ് റെയില്‍വേ പൊലീസുമായി ചേര്‍ന്ന് നിര്‍വഹിക്കും. യാത്രകാര്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തും. അതിനായി മോട്ടോര്‍ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി. സ്‌റ്റേഷനില്‍ പ്രീപെയ്ഡ് ടാക്‌സി സൗകര്യവുമുണ്ട്. തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എം.എസ്. സുരേഷ്‌കുമാറിനെ സ്റ്റേഷന്‍തല നോഡല്‍ ഓഫിസറായും ലാന്‍ഡ് അക്വിസിഷന്‍ (ജനറല്‍) സ്‌പെഷല്‍ തഹസില്‍ദാര്‍ കെ.കെ. ബിനിയെ സ്‌റ്റേഷന്‍തല അസി. നോഡല്‍ ഓഫിസറായും നിയമിച്ചിട്ടുണ്ട്. കാലവര്‍ഷ മുന്നൊരുക്കം: ജില്ല പഞ്ചായത്ത് യോഗം ഇന്ന് മുതല്‍ മലപ്പുറം: മഴക്ക് മുന്നോടിയായി കാലവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ രേഖ തയാറാക്കാനായി ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ യോഗം ചേരുന്നു. തിങ്കളാഴ്ച രാവിലെ 11ന് നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, അരീക്കോട് ഉച്ചക്ക് രണ്ടിന് പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, കൊണ്ടോട്ടി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ക്കാണ് യോഗം. ചൊവ്വാഴ്ച തിരൂരങ്ങാടി, തിരൂര്‍, വേങ്ങര, കുറ്റിപ്പുറം എന്നിവയും ഉച്ചക്ക് രണ്ടിന് പെരുമ്പടപ്പ്, പൊന്നാനി, താനൂര്‍ േബ്ലാക്ക് /ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.