അബൂദബിയില്‍നിന്ന്​ 188 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ അബൂദബിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ 188 പ്രവാസികള്‍ കൂടി തിരിച്ചെത്തി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് അഞ്ചിനെത്തിയ ഐ.എക്‌സ് -1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആറ് ജില്ലകളില്‍നിന്നുള്ള 187 പേരും ഒരു തമിഴ്നാട് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്നുപേര്‍, 10 വയസ്സിന് താഴെ പ്രായമുള്ള 45 കുട്ടികള്‍, 43 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 90 സ്ത്രീകൾ, 98 പുരുഷന്‍മാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. മലപ്പുറം -92, കണ്ണൂര്‍ -ഒമ്പത്, കാസര്‍കോട് -ഏഴ്, കോഴിക്കോട് -46, പാലക്കാട് -31, തൃശൂര്‍ -രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.