പുലാമന്തോൾ: അൽ ഐനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വളപുരം സ്വദേശി മരിച്ചു. കുരുവമ്പലം മുൻ വില്ലേജ് അധികാരി പി.ടി. മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.ടി.എസ്. അഷ്റഫാണ് (56) അൽ ഐൻ ജിമി ഹോസ്പിറ്റലിൽ മരിച്ചത്. 30 വർഷമായി അൽ ഐനിൽ ബിസിനസായിരുന്നു. കുടുംബത്തെ നാട്ടിൽ നിർത്തി മൂന്നുമാസം മുമ്പ് തിരികെ പോയതായിരുന്നു. അൽ ഐനിലെ ജോലി ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചുപോരാനുള്ള തയാറെടുപ്പിലായിരുന്നു. കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം ഭാരവാഹിയാണ്. മൃതദേഹം ഞായറാഴ്ച വൈകീട്ട് അൽ ഐൻ നാദിക്ക് സമീപം ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: പാത്തുമ്മകുട്ടി ഒളകര (ചേങ്ങോട്ടൂർ). ഭാര്യ: പിച്ചൻചീരാത്ത് ഫാത്തിമ സുഹറ (പൊന്മള). മക്കൾ: മുഹമ്മദ് കുട്ടി (അൽ ഐൻ), ഫാത്തിമ നസ്റിൻ, ഖദീജ, ആമിന നിഷാന. മരുമക്കൾ: എം.കെ. ഷമീർ (കാരാത്തോട്), സുമയ്യ (തിരൂർ). സഹോദരങ്ങൾ: സൈതാലി കുട്ടി, പി.ടി.എസ്. മൂസു (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്), ലത്തീഫ്, മുഹമ്മദ് ഹനീഫ (താലൂക്ക് വ്യവസായ ഓഫിസർ, പെരിന്തൽമണ്ണ), നവാസ്, ആമിനക്കുട്ടി (മങ്കട), ആയിഷക്കുട്ടി (കട്ടുപ്പാറ), അലീമു (മണ്ണാർക്കാട്). പടം Pml-Charamam - PTS Ashraf 56
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.