ന്യൂഡൽഹി: കരളിനെ ബാധിച്ച അർബുദത്തോട് പടവെട്ടുന്നതിനിടെ, ഏഷ്യൻ ഗെയിംസ് ബോക്സിങ് സ്വർണ മെഡൽ ജേതാവ് ഡിേങ്കാ സിങ്ങിനെ കോവിഡ് ബാധിച്ചു. ഡൽഹിയിൽനിന്ന് സ്വദേശമായ മണിപ്പൂരിലേക്ക് മടങ്ങിയതായിരുന്നു പത്മശ്രീ ജേതാവുകൂടിയായ കായികതാരം. ഒരാഴ്ച മുമ്പ് ഡൽഹിയിൽനിന്ന് മണിപ്പൂരിലെത്തിയതാണ്. റേഡിയേഷൻ ചികിത്സക്കുശേഷം ഇംഫാലിലെ ആശുപത്രിയിലാണ്. 41കാരനായ ഡിേങ്കാ അർജുന അവാർഡ് ജേതാവുകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.