എരുമപ്പെട്ടി: തിച്ചൂർ പള്ളിപ്പാടത്ത് കേബിൾ ടി.വി ഓപറേറ്ററായ തിച്ചൂർ പുറയംകുമരത്ത് രാധാകൃഷ്ണനെ മർദിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വന്നൂർ മുതിരംപറമ്പിൽ വീട്ടിൽ സുജിത്ത് (28), പോർക്കുളം കല്ലഴികുന്ന് കടവിൽ വീടിൽ വിശാഖ് (36), ചൊവ്വന്നൂർ കല്ലഴികുന്ന് കാക്കശ്ശേരി വീട്ടിൽ സുബിൻ ലാൽ (36) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. രാധാകൃഷ്ണനും ജീവനക്കാരും കേബിൾ ലൈനിൽ ജോലി ചെയ്തുകൊണ്ടിരിക്കേ കാറിലെത്തിയ സംഘം വാക്കേറ്റവും ആക്രമണവും നടത്തുകയായിരുന്നു. രാധാകൃഷ്ണൻെറ പരാതിയിലാണ് എരുമപ്പെട്ടി പൊലീസ് കേസ് എടുത്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. -ermpty-pradigal: തിച്ചൂരിൽ കേബിൾ ടി.വി ഓപറേറ്ററെ ആക്രമിച്ച കേസിൽ അറസ്റ്റിലായവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.