കൊരട്ടിയിൽ വീണ്ടും ചാരായവേട്ട

ചാലക്കുടി: ലഹരിരഹിത ലോക്ഡൗൺ കാമ്പയിൻെറ ഭാഗമായി നടത്തിവരുന്ന പ്രത്യേക പരിശോധനയിൽ ചാരായം വിൽപനക്കായി കൊണ്ടുവന്ന യുവാവിനെ പിടികൂടി. ഒല്ലൂർ കുട്ടനെല്ലൂർ പൊന്നമ്പലത്ത് വീട്ടിൽ ആഷിക്കിനെയാണ് (20) ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കൊരട്ടി പ്രസ് ബസ് സ്റ്റോപ്പിന് സമീപം നിന്നിരുന്ന ആഷിക്കിൻെറ കൈവശംകണ്ട കവർ പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാനുള്ള ആഷിക്കി‍ൻെറ ശ്രമം വിജയിച്ചില്ല. ചാരായം വാറ്റി വിൽപന നടത്താൻ ആഷിക്കിനോടൊപ്പം കൂടുതൽ പേരുണ്ടായിരുന്നോ എന്നറിയാൻ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ആഷിക്ക് തിരുവനന്തപുരം ജില്ലയിൽ സ്വർണം കവർച്ച നടത്തിയതിനും 2019ൽ കൊടകര കൊളത്തൂരിൽ വെച്ച് പണവുമായി ബൈക്കിൽ പോയിരുന്ന യുവാക്കളെ കാറിടിപ്പിച്ച് വീഴ്ത്തി പണം കവർച്ചചെയ്ത കേസിലും പ്രതിയാണ്. കൊരട്ടി സി.ഐ ബി.കെ. അരുൺ, എസ്.ഐ സി.ഒ. ജോഷി, എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ആഷിക്കിനെ റിമാൻഡ് ചെയ്തു ചിത്രം: പ്രതി: chdy-pradiashique20: ആഷിക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.