ചാവക്കാട്: മണത്തലയിൽ ലഭിച്ചു. മണത്തല പുത്തൻവീട്ടിൽ മാളിയേക്കൽ വീട്ടിലെ സേഹാദരങ്ങളായ ഷംസുദ്ദീൻ, മീർഷാ എന്നിവരുടെ മക്കൾ റുബീന ഷംസുദ്ദീനും ആദിൽ മീർഷക്കുമാണ് ഒരേ ദിവസം രണ്ട് രാഷ്ട്രങ്ങളിൽനിന്നായി ഡോക്ടറേറ്റ് ലഭിച്ചത്. സെൻട്രൽ യൂറോപ്യൻ യൂനിവേഴ്സിറ്റിയായ ഹംഗറി ബുഡാപെസ്റ്റിലെ ഡിപ്പാർട്ട്മൻെറ് ഓഫ് കോഗ്നിറ്റീവ് സയൻസിൽനിന്നാണ് റൂബിന ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. അമീർ തുഫയിലാണ് ഭർത്താവ്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്.സി) നിന്നാണ് നാനോ ഇലക്ട്രോണിക്സിൽ ആദിൽ ഡോക്ടറേറ്റ് നേടിയത്. ആദിൽ ഒരുമനയൂർ ഐ.വി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സൗദയുടെ മകനാണ്. rubeenasamsudheen: റുബീന adilmirsha: ആദിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.