ക്വാറൻറീൻ ഗൂഢാലോചനയുടെ ഭാ​ഗമെന്ന്​ അനില്‍ അക്കര എം.എല്‍.എ

തൃശൂർ: വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിൻെറ മൂന്ന് എം.പിമാരെയും രണ്ട് എം.എല്‍.എ മാരെയും ക്വാറൻറീനിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സി.പി.എമ്മിൻെറ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അനില്‍ അക്കര എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍‍ ആരോപിച്ചു. മേയ് ഒമ്പതിന് വാളയാറില്‍ കുടുങ്ങിയവരുടെ വിഷമം നേരിട്ടറിയാൻ ചെന്ന കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ രാത്രി 10ന് അവിടെനിന്ന് മടങ്ങി. കോവിഡ് പോസിറ്റീവായ വ്യക്തി എട്ടിന് രാത്രിയാണ് വാളയാറില്‍ എത്തിയത്. ഒമ്പതിന് രാവിലെ 10ന് ഇയാൾക്ക് ഛര്‍ദ്ദിയും മറ്റ് ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരിക്കലും ഈ വ്യക്തിയുമായി ജനപ്രതിനിധികൾക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ല. സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് 14 മുതൽ വീട്ടുനിരീക്ഷണത്തിൽ പോകാന്‍ പാലക്കാട് ഡി.എം.ഒ ആവശ്യപ്പെട്ടത്. തൃശൂരിലെ മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങള്‍ക്കും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനില്‍ അക്കര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.