ഹോട്ടൽ അടപ്പിച്ചു

തൃപ്രയാർ: ലോക്ഡൗൺ ലംഘനം നടത്തിയ സംഭവത്തിൽ നാട്ടികയിലെ ഹോട്ടൽ ലക്കിസ്റ്റാർ അടപ്പിച്ചു. ഗുജറാത്തിൽനിന്ന് വന്ന സംഘത്തെ ഹോട്ടലിനകത്ത് കയറ്റിയിരുത്തി ഭക്ഷണം നൽകിയ സംഭവത്തിലാണ് നടപടി. ഹോട്ടലുകളിൽനിന്ന് പാഴ്സൽ മാത്രം നൽകാമെന്നിരിക്കെ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പുകയായിരുന്നു. വലപ്പാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ, എസ്.ഐ ബിജു, സി.പി.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ആരോഗ്യവകുപ്പധികൃതരും സ്ഥലത്തെത്തി. ഹോട്ടൽ ജീവനക്കാരെ പിന്നീട് ക്വാറൻറീനിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.