അന്തർസംസ്ഥാന തൊഴിലാളികൾ യാത്രതിരിച്ചു

തൃശൂർ: ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിലേക്ക് മടങ്ങുന്ന അന്തർസംസ്ഥാന തൊഴിലാളികൾ യാത്രതിരിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെ 140 തൊഴിലാളികൾ നാല് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് എറണാകുളം റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്. റെയിൽവേ ഒരുക്കിയ സ്പെഷൽ ട്രെയിൻ വഴിയാണ് മടക്കയാത്ര. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം, മിസോറാം സ്വദേശികളാണ് മടങ്ങുന്നവർ. ശനിയാഴ്ച രാത്രി 11.45ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്നാണ് മണിപ്പൂരിലേക്ക് ട്രെയിൻ. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിലേക്ക് എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് ഞായറാഴ്ച പുലർച്ച 12.15നാണ് ട്രെയിൻ. ഉത്തരാഖണ്ഡിലേക്ക് 95 പേരും മണിപ്പൂരിലേക്ക് 43 പേരും സിക്കിമിലേക്കും മിസോറാമിലേക്കും ഓരോരുത്തർ വീതവുമാണ് തിരികെ പോകുന്നത്. ഉത്തരാഖണ്ഡ്, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിലേക്കുളള ടിക്കറ്റ് അതത് സംസ്ഥാനങ്ങളും മിസോറാമിലേക്ക് മിസോ പാസഞ്ചേഴ്‌സ് അസോസിയേഷനുമാണ് എടുത്തുനൽകിയത്. പൊലീസ്, ലേബർ ഡിപ്പാർട്മൻെറിലെ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഒരു ആംബുലൻസി‍ൻെറ സേവനവും ഇവർക്കായി ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.