പെരിങ്ങൽക്കുത്ത് ഡാം ബലപ്പെടുത്തൽ 31ന് പൂർത്തിയാകും

ഒരു കോടി രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത് അതിരപ്പിള്ളി: ആശങ്കകൾക്കിെട പെരിങ്ങൽക്കുത്ത് ഡാം ബലപ്പെടുത്തുന്ന പ്രവൃത്തികൾ മേയ് 31ന് പൂർത്തിയാകും. ഫെബ്രുവരിയിൽ ആരംഭിച്ച ഒരു കോടി രൂപയുടെ പ്രവൃത്തികളാണ് അതിവേഗം പുരോഗമിക്കുന്നത്. ജലനിരപ്പ് വളരെ താഴ്ന്നുകിടക്കുന്ന സാഹചര്യത്തിൽ ഡാമിൻെറ ഇരുവശത്തും കോൺക്രീറ്റ് ചെയ്യുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. 63 വർഷം പഴക്കമുള്ള പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന് 2018ലെ വെള്ളപ്പൊക്കത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിശക്തമായ ജലപ്രവാഹത്തിൽ അടിത്തട്ടിലെ മണ്ണ് അടർന്നു പോയിരുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടിഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍ ജലം കവിഞ്ഞൊഴുകുകയും വലിയ മരത്തടികള്‍ വന്നിടിക്കുകയും ചെയ്ത അണക്കെട്ടിൻെറ ബലം സംബന്ധിച്ച് കടുത്ത ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. അണക്കെട്ടിൻെറ ബലം സംബന്ധിച്ച് ആഴത്തിലുള്ള ശാസ്ത്രീയപഠനങ്ങള്‍ ഉടന്‍ നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കാലവർഷത്തിലുണ്ടായ വെള്ളപ്പൊക്കം ഇത്തവണയും ആവർത്തിച്ചേക്കാമെന്ന് കരുതപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പെരിങ്ങല്‍ക്കുത്തിനെ സംബന്ധിച്ച് ആശങ്ക ഉയരുന്നത്. അണക്കെട്ടിൻെറ നാല് റിവര്‍ സ്ലൂയിസുകളില്‍ ഒന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഇത് പ്രളയജലം ഒഴുക്കിവിടാനുള്ള ശേഷിയില്‍ 10 ശതമാനം കുറവു വരുത്തുമെന്ന് പരാതിയുണ്ടു്ണ്ട്. അടിയന്തരമായി റിവര്‍ സ്ലൂയിസ് പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം. പെരിങ്ങല്‍ക്കുത്തിനു മുകളില്‍ പുഴക്ക് 1000 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശമുണ്ട്. ഇതില്‍ 474 ച. കി. മീ. മുകളിലെ അഞ്ച് അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശവും 526 ച. കി. മീ. പെരിങ്ങല്‍ക്കുത്തിൻെറ തനത് വൃഷ്ടിപ്രദേശവുമാണ്. 2018ലെയും 2019ലെയും വെള്ളപ്പൊക്കദിനങ്ങളില്‍ പെരിങ്ങല്‍ക്കുത്തിന് മുകളിലെ വൃഷ്ടിപ്രദേശങ്ങളില്‍നിന്നുള്ള പരമാവധി നീരൊഴുക്ക് യഥാക്രമം സെക്കൻറില്‍ 3500 ഘനമീറ്ററിലധികവും (സെക്കൻറില്‍ 35 ലക്ഷം ലിറ്ററിലധികം) സെക്കൻറില്‍ 2200 ഘനമീറ്ററിലധികവും (സെക്കൻറില്‍ 22 ലക്ഷം ലിറ്ററിലധികം) ആയിരുന്നുവത്രേ. 2018ല്‍ മുകളിലെ അണക്കെട്ടുകളെല്ലാം നിറഞ്ഞിരുന്നതിനാല്‍ ഈ ജലമെല്ലാം പെരിങ്ങല്‍ക്കുത്തും കവിഞ്ഞ് താഴേക്ക് കുതിച്ചുപായുകയായിരുന്നു. എന്നാൽ, 2019ല്‍ ഭാഗ്യവശാല്‍ കനത്ത മഴ വന്ന വേളയില്‍ പെരിങ്ങലിനു മുകളിലെ അണക്കെട്ടുകളില്‍ വെള്ളം കുറവായിരുന്നതിനാല്‍ പകുതി നീരൊഴുക്ക് ഈ അണക്കെട്ടുകളില്‍ സംഭരിക്കപ്പെടുകയായിരുന്നു. –(chdy-dam: പെരിങ്ങൽക്കുത്ത് ഡാം ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.