തിരക്കിലമർന്ന് നഗരം

പാലക്കാട്: പെരുന്നാളിനോടനുബന്ധിച്ച് വിവിധ സാധനങ്ങൾ വാങ്ങാൻ ജനമിറങ്ങി തുടങ്ങിയതോടെ നഗരം സജീവമായി. തുണിക്കടകളിലും പലവ്യഞ്ജനക്കടകളിലും പതിവിലും കൂടുതൽ തിരക്കനുഭപ്പെട്ടു. ടി.ബി. റോഡ്, സുൽത്താൻപേട്ട ജങ്ഷൻ, മേലാമുറി പച്ചക്കറി മാർക്കറ്റ്, വലിയങ്ങാടി റോഡ് എന്നിവിടങ്ങളിൽ തിരക്കനുഭവപ്പെട്ടു. കോവിഡ് 19 സാഹചര്യത്തിൽ പലരും സ്വന്തം വാഹനത്തിൽ സാധനം വാങ്ങാനെത്തിയത് ഗതാഗതക്കുരുക്കിന് കാര‍ണമായി. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ പരിശോധിക്കുന്നതിനായി പൊലീസിൻെറ പട്രോളിങ്ങുമുണ്ടായിരുന്നു. (പടം. p3 TB ROAD നഗരത്തിലെ ടി.ബി. റോഡിലെ ഗതാഗത തിരക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.