മലപ്പുറം: പട്ടർകടവ് കെ.എം.സി.സിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി മഹല്ലിലെ ആയിരത്തോളം കുടുംബങ്ങൾക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും . യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വൃക്കരോഗികൾക്ക് മരുന്നുവിതരണം കുറുവ: കുറുവ പഞ്ചായത്തിലെ മുഴുവൻ വൃക്കരോഗികൾക്കും വൃക്ക മാറ്റിവെച്ചവർക്കും മരുന്ന് വിതരണം ചെയ്തു. പഞ്ചായത്തിൻെറ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,17,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരുവർഷം മരുന്ന് നൽകുന്നതിനാണ് പദ്ധതി. പ്രസിഡൻറ് യൂസുഫ് മുല്ലപ്പള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് നസീറ മോൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.