പാലക്കാട്​ ജില്ലയിൽ തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ

പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ മേയ് 31 വരെ പാലക്കാട് ജില്ലയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകീട്ട് ഏഴ് മുതൽ രാവിലെ ഏഴുവരെ സഞ്ചരിക്കുന്നതിനും നാലോ അതിലധികമോ പേർ പൊതുഇടങ്ങളിൽ സംഘം ചേരുന്നതിനും വിലക്കുണ്ട്. സ്കൂളുകൾ, വിനോദകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടുന്നത് തുടരും. അവശ്യസേവനങ്ങൾക്കും നിയമസംവിധാനങ്ങൾക്കും ഇളവുള്ളതായും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.