മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിൻെറയും മലപ്പുറം പ്രസ് ക്ലബിേൻറെയും ആഭിമുഖ്യത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ സാമ്പിളുകൾ പരിശോധിച്ചു. മഞ്ചേരി മെഡിക്കൽ കോളജ്, തിരൂർ, നിലമ്പൂർ ജില്ല ആശുപത്രികൾ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ജില്ല ആസ്ഥാനത്തും നഗര, പ്രാദേശിക തലങ്ങളിലും പ്രവർത്തിക്കുന്ന നൂറോളം മാധ്യമ പ്രവർത്തകരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും കോവിഡ് ജില്ല സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. കെ.വി. നന്ദകുമാര്‍, പ്രസ് ക്ലബ് പ്രസിഡൻറ് ശംസുദ്ദീൻ മുബാറക്ക്, സെക്രട്ടറി കെ.പി.എം. റിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.