'നന്മ' കിറ്റുകൾ വിതരണം ചെയ്തു

കൂട്ടിലങ്ങാടി: ലോക്ഡൗൺ കാലത്ത് നാട്ടുകാർക്ക് കൈത്താങ്ങായി നന്മ പൗരസമിതി വാഴക്കാട്ടിരി ആയിരത്തിയഞ്ഞൂറിൽ പരം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ വാഴക്കാട്ടിരി, കടൂർ, ചാത്തുണ്ണിപ്പറമ്പ്, പുല്ലേങ്ങൽ, പാറമ്മൽ, കാഞ്ഞിരക്കുന്ന്, പാറമ്മൽ മെരുവിൻക്കുന്ന്, സൗദി സിറ്റി, പടിഞ്ഞാറമണ്ണ തുടങ്ങിയ മേഖലകളിലെ എണ്ണൂറോളം വീടുകളിലേക്കും രണ്ടാംഘട്ടത്തിൽ എഴുനൂറ്റമ്പത് വീടുകളിലേക്കും വിതരണം ചെയ്തു. ജി.സി.സിയിലെ പ്രവാസികളെ ഉൾപ്പെടുത്തി മക്കയിൽ അഞ്ച് വർഷങ്ങൾക്ക് മുൻപ് രൂപവത്കരിച്ച നന്മ പ്രവാസി കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.