സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനെസ്‌കോ ചെയര്‍ പദവി ലഭിക്കുന്ന ലോകത്തെ ആദ്യ പദ്ധതി കോഴിക്കോട്: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗം നടപ്പാക്കുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജൻറ് ആൻഡ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് (സി.ഡി.എം.ആര്‍.പി) ഐക്യരാഷ്ട്രസഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ യുനെസ്‌കോ ചെയര്‍ പദവി ലഭിച്ചതായി ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനെസ്‌കോ ചെയര്‍ പദവി ലഭിക്കുന്ന ലോകത്തെ ആദ്യ പദ്ധതിയാണ് സി.ഡി.എം.ആര്‍.പി. സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പരിപാലനം, പുനരധിവാസ മേഖലയിലെ നൂതന ചികിത്സ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികവിൻെറ കേന്ദ്രമായി യുനസ്‌കോ ചെയര്‍ പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാരുടെ പരിപാലന പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവയുടെ സഹകരണം ഈ കേന്ദ്രത്തിലൂടെ ഉറപ്പുവരുത്താന്‍ കഴിയും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി പത്തോളം കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മൻെറ് ക്ലിനിക്കുകളും സര്‍വകലാശാല മനഃശാസ്ത്ര വിഭാഗത്തിലെ അഡ്വാന്‍സ്ഡ് ഡിസബിലിറ്റി മാനേജ്‌മൻെറ് ക്ലിനിക്കും നാല് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. നിലവില്‍ 8200ത്തോളം ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്. ബുദ്ധിവികാസ വൈകല്യം സംഭവിച്ച 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുളള സമഗ്രവും സുസ്ഥിരവുമായ തെറപ്പി സംവിധാനങ്ങളും മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ലൈഫ് സ്‌കില്‍ ടെയിനിങ്ങും അധ്യാപകര്‍, മറ്റ് പ്രഫഷനലുകള്‍, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാർഥികള്‍ എന്നിവര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളും ഭിന്നശേഷി മേഖലയിലെ ഗവേഷണവും നടന്നു വരുന്നു. കോവിഡിൻെറ കാലത്ത് ഭിന്നശേഷിക്കാര്‍ക്കായി ടെലി റിഹാബിലിറ്റേഷന്‍ പദ്ധതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.