കുപ്പിവെള്ളത്തിന് അമിതവില; വ്യാപാരിക്ക് 5000 രൂപ പിഴ

പെരിന്തൽമണ്ണ: കുപ്പിവെള്ളത്തിന് അധികവില ഈടാക്കിയ വ്യാപാരിയിൽനിന്ന് 5000 രൂപ പിഴയീടാക്കി. കരിങ്കല്ലത്താണിയിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് നടപടി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത മൂന്നു വ്യാപാരികൾക്ക് നോട്ടീസ് നൽകി. പൊതുവിതരണ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. 12 രൂപയുടെ കുപ്പിവെള്ളം മിക്കയിടത്തും 15 രൂപയും 20 രൂപയും ഈടാക്കിവിൽക്കുന്നത് സംബന്ധിച്ച് പരാതികളുണ്ട്. താലൂക്ക് സപ്ലൈ ഒാഫിസർ കെ. മോഹൻദാസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എൻ.എസ്. ശരത്, എം.പി. സുധീർ, ആർ.ഐമാരായ എൽ. ദീപ, ടി. പ്രകാശൻ, രഞ്ജിത്, ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.