ലോക്ഡൗൺ പൂട്ട് പൊളിച്ച് കാമുകനൊപ്പം മുങ്ങി; യുവതിയെ പൊലീസ് പൊക്കി

പൊന്നാനി: പാസ് വാങ്ങിയത് ഭർത്താവിനെ കാണാനെന്ന പേരിൽ. യാത്ര തിരിച്ചത് കാമുകനൊപ്പം. ലോക്ഡൗൺ പൂട്ട് പൊളിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് പൊക്കി. പൊന്നാനി സ്വദേശിനിയാണ് കണ്ണൂരിലേക്ക് കടക്കുന്നതിനിടെ പിടിയിലായത്. ഒരു വർഷത്തോളമായി വിവാഹമോചനം നേടിക്കഴിയുന്ന യുവതി ഭർത്താവിനെ കാണാനെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് പൊന്നാനി പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രാപാസ് വാങ്ങിയത്. തുടർന്ന് കണ്ണൂരിൽനിന്ന് എത്തിയ കാമുകനൊപ്പം കണ്ണൂർ ചക്കരക്കല്ലിലേക്ക് യാത്രയായി. കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് യുവതിയുടെ സഹോദരിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ കണ്ണൂരിൽ കാമുകനൊപ്പമെത്തിയത് അറിഞ്ഞത്. ചക്കരക്കല്ല് പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ പൊന്നാനിയിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.