പി.പി.ഇ കിറ്റ് സംഭാവന നൽകി

തൃശൂർ: ആരോഗ്യപ്രവർത്തകർക്കാവശ്യമായ പി.പി.ഇ കിറ്റുകൾ കെ.എസ്.ടി.എ സംഭാവന ചെയ്തു. 311 കിറ്റുകൾ കലക്ടർ എസ്. ഷാനവാസിന് സംഘടന കൈമാറി. സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ, ജെയിംസ് പോൾ, വി. കല, സാജൻ ഇഗ്നേഷ്യസ് എന്നിവർ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് prd ksta ppe kitt കെ.എസ്.ടി.എ ജില്ല കമ്മിറ്റി സംഭാവന ചെയ്യുന്ന പി.പി.ഇ കിറ്റുകൾ കലക്ടർ എസ്. ഷാനവാസിന് കൈമാറുന്നു വിരമിക്കുന്ന അധ്യാപികയുടെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് തൃശൂർ: മേയ് 30ന് സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപിക ത‍ൻെറ സാലറി കട്ട് കഴിഞ്ഞ് ശേഷിക്കുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വരടിയം ഗവ. യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസും കെ.എസ്.ടി.എ ഭാരവാഹിയുമായ പി.വി. സൈമിയാണ് 50,000 രൂപ സംഭാവന നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.