ചിറ്റൂർ: ടോൾ പ്ലാസ ഇടിച്ചുതകർത്ത് രക്ഷപ്പെട്ട സ്പിരിറ്റ് വാൻ ചിറ്റൂരിൽനിന്ന് എക്സൈസ് സംഘം പിടികൂടി. വാഹനം ഓടിച്ചിരുന്ന വിനോദിനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. അതേസമയം വാഹനത്തിൽനിന്ന് സ്പിരിറ്റ് കണ്ടെത്താനായില്ല. വാഹനത്തില്‍ പുകയില ഉൽപന്നങ്ങളായിരുന്നുവെന്നും അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് ഡ്രൈവര്‍ നല്‍കിയ മൊഴി. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല. 9000 പാക്കറ്റ് പാൻമസാലയായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. വാഹനത്തില്‍ മൂന്ന് ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. വാഹനത്തിൽ സ്പിരിറ്റ് കണ്ടെത്താനാവാത്തതിനാൽ എക്സൈസിന് കേസെടുക്കാനാവില്ല. ടോൾഗേറ്റ് തകർത്തതിനും വാഹനം നിർത്താതിരുന്നതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.