കൊടുങ്ങല്ലൂർ: ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ഡി.സി.സികൾ നൽകിയ തുക നിരസിച്ചതിലും കെ.പി.സി.സി പ്രസിഡൻറിനെ അവഹേളിച്ച മുഖ്യമന്ത്രിയുടെ നടപടിയിലും പ്രതിഷേധിച്ച് കെ.എസ്.യു കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി വായ് മൂടിക്കെട്ടി നിൽപ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പി.എം. ആഷിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. -ഫോട്ടോ: tk youth congrs prathishetham അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കോൺഗ്രസ് നൽകിയ യാത്രാച്ചെലവ് നിരസിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിൽപ് സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം.നാസർ ഉദ്ഘാടനം ചെയ്യുന്നു 'പ്രവാസി കെയർ' ആരംഭിച്ചു കൊടുങ്ങല്ലൂർ: സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവിഷ്കരിച്ച യൂത്ത് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ദുരിതങ്ങൾ മൂലം പ്രയാസം നേരിടുന്ന പ്രവാസികളെ സഹായിക്കാൻ പ്രവാസി കെയർ കൊടുങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു. അർഹതപ്പെട്ട പ്രവാസികൾക്ക് രജിസ്ട്രേഷൻ, മെഡിക്കൽ പരിരക്ഷ, ഭക്ഷ്യസുരക്ഷ, ജോബ് സൻെറർ എന്നീ സേവനങ്ങൾ നൽകും. ഇന്ദിര ഭവനിലാണ് ഓഫിസ്. ഹെൽപ് ലൈൻ നമ്പർ 9605578452, 9656965287, 9947447477, 8593016045. ഡാവിഞ്ചി സുരേഷിന് കെ.എസ്.ഇ.ബിയുടെ ആദരം കൊടുങ്ങല്ലൂർ: ലോക്ഡൗൺകാല വരയിലൂടെ കെ.എസ്.ഇ.ബിയുടെ സേവനങ്ങളെ ആദരിച്ച ഡാവിഞ്ചി സുരേഷിന് കെ.എസ്.ഇ.ബി യൂനിയൻെറ ആദരം. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തിലാണ് ചിത്രക്കാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷിനെ ആദരിച്ചത്. വൈദ്യുതി ബോർഡിലെ തൊഴിലാളികൾ ലോക്ഡൗൺ നാളിൽ കാസർകോട് മെഡിക്കൽ കോളജിന് ഒറ്റദിവസത്തിനുള്ളിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച് വൈദ്യുതി നൽകിയതാണ് ഡാവിഞ്ചി തൻെറ ഏഴാം ദിവസത്തെ ലോക്ഡൗൺ ചിത്രത്തിനു വിഷയമാക്കിയത്. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ. രാമൻ, കൊടുങ്ങല്ലൂർ ഡിവിഷൻ ഭാരവാഹികളായ പ്രമോദ്, ശൈലേഷ്, രാജേഷ് എന്നിവർ ചേർന്നാണ് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചത്. ഫോട്ടോ tk kseb davinji sureshine adharikkal കെ.എസ്.ഇ.ബി തൊഴിലാളികൾ ഡാവിഞ്ചി സുരേഷിനെ ആദരിക്കുന്നു ----------- സർജിക്കൽ മാസ്ക് വിതരണം തുടങ്ങി കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജകമണ്ഡലങ്ങളിലെ ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, പഞ്ചായത്ത് ഓഫിസുകൾ, നഗരസഭ ഓഫിസ്, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ബെന്നി ബഹനാൻ എം.പി നൽകുന്ന സർജിക്കൽ മാസ്കിൻെറ വിതരണം ആരംഭിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എം.പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർമാരെയും നഴ്സിങ് സ്റ്റാഫ്, ടെക്നീഷ്യൻമാർ ആംബുലൻസ് ഡ്രൈവർമാർ എന്നിവരെ എം.പി ആദരിച്ചു. സൂപ്രണ്ട് വി. റോഷ്, ടി.എം. നാസർ, വി.എം. ജോണി, വേണു വെണ്ണറ എന്നിവർ പങ്കെടുത്തു. -ഫോട്ടോ: tk kodungallur mask vitharanam കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സർജിക്കൽ മാസ്ക് വിതരണം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.