ഹ്രസ്വചിത്രം പുറത്തിറക്കി

വടക്കേക്കാട്: പഞ്ചായത്ത്, ജനമൈത്രി പൊലീസ്, സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ തിരിച്ചുവരുന്ന പ്രവാസികൾക്കായി തയാറാക്കിയ ക്വാറൻറീൻ ബോധവൽക്കരണ ഹ്രസ്വചിത്രം നടൻ ശിവജി ഗുരുവായൂർ പുറത്തിറക്കി. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ നബീൽ, സി.എച്ച്.സി സൂപ്രണ്ട് രാജു എന്നിവർ പങ്കടുത്തു. മാധ്യമ പ്രവർത്തകൻ സുജിത്ത് ഹുസൈൻ, നാടകകൃത്ത് ബാബു വൈലത്തൂർ, ഛായഗ്രഹകൻ ബക്കർ തൊഴിയൂർ എന്നിവരാണ് നിർമ്മാണം. പ്രാദേശിക ചാനലുകളിലും യുട്യൂബിലും വ്യാഴാഴ്ച മുതൽ പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.