മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികൾക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി മന്ത്രി കെ.ടി. ജലീൽ. വൈദ്യപരിശോധനക്ക് ശേഷം ദുൈബയിൽ നിന്ന് വരുന്നവരെ തൽക്കാലം കാളികാവിലെ സഫ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് കൊണ്ടുപോവും. ശുചിമുറികളോടെയുള്ള ഒറ്റ മുറിയാണ് ഓരോരുത്തർക്കും അവിടെ ഒരുക്കിയിരിക്കുന്നത്. അബൂദബിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനത്തിലുള്ള, മലപ്പുറം ജില്ലക്കാരായ 16 യാത്രക്കാർക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഹോസ്റ്റലാണ് നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരെ നേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.