ആർ.ഡി.എസിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത്​ നടപടിക്രമം പാലിച്ചാകണമെന്ന്​ ഹൈകോടതി

കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കിൽ നടപടിക്രമങ്ങള്‍ പാലിച്ച് വേണമെന്ന് ഹൈകോടതി. കരിമ്പട്ടികയിൽപ്പെടുത്തും മുമ്പ് കാരണം കാട്ടി നോട്ടീസ് നൽകി അവരുടെ വിശദീകരണം കൂടി കേൾക്കണം. ആര്‍.ഡി.എസ് പ്രോജക്ട് ലിമിറ്റഡ് ചെറിയാന്‍ വര്‍ക്കി ഗ്രൂപ്പിനെ ഒഴിവാക്കി പുനലൂര്‍ -കോന്നി റോഡ് നിർമാണത്തിൻെറ കരാര്‍ മറ്റൊരു കമ്പനിക്ക് നൽകിയ കെ.എസ്.ടി.പി നടപടി റദ്ദാക്കിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിൻെറ നിർദേശം. ആര്‍.ഡി.എസ് െപ്രാജക്ട് ലിമിറ്റഡ് എം.ഡി.ക്കെതിരെ വിജിലന്‍സ് കേസെടുത്തതിൻെറ അടിസ്ഥാനത്തിലാണ് ആര്‍.ഡി.എസ് -ചെറിയാന്‍ വര്‍ക്കി ഗ്രൂപ്പിന് കരാര്‍ നൽകാതിരുന്നത്. ഇത് ചോദ്യം ചെയ്ത് ഇരു കമ്പനികളും വെവ്വേറെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. പുനലൂര്‍ മുതല്‍ പൊന്‍കുന്നം വരെയുള്ള പദ്ധതിയുടെ കോന്നിവരെയുള്ള ഭാഗം നിർമാണത്തിന് ഏറ്റവും കുറഞ്ഞ തുക ടെന്‍ഡറില്‍ രേഖപ്പെടുത്തിയിട്ടും കരാർ നൽകാത്തത് ചോദ്യം ചെയ്താണ് ആര്‍.ഡി.എസ് -ചെറിയാന്‍ വര്‍ക്കി ഗ്രൂപ് േകാടതിയെ സമീപിച്ചത്. തങ്ങളെക്കാൾ കൂടുതൽ തുക രേഖപ്പെടുത്തിയ മറ്റൊരു കമ്പനിക്ക് കരാര്‍ നൽകുകയും ചെയ്തു. സർക്കാേറാ കെ.എസ്.ടി.പി.യോ ആര്‍.ഡി.എസിനെ കരിമ്പട്ടികയിൽെപടുത്തിയിട്ടില്ല. പാലാരിവട്ടം മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍.ഡി.എസ് മാനേജിങ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ് മാത്രമാണുള്ളതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഒരു കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കുന്നത് കരിമ്പട്ടികയില്‍പ്പെടുത്തുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. ആര്‍.ഡി.എസിനെ കരിമ്പട്ടികയിൽപ്പെടുത്തേണ്ടി വന്നാല്‍ റോഡ് നിർമാണം വീണ്ടും ടെന്‍ഡര്‍ ചെയ്യണം. കരിമ്പട്ടികയിൽപെടുത്തുന്നില്ലെങ്കില്‍ കരാര്‍ ആര്‍.ഡി.എസ് -ചെറിയാന്‍ വര്‍ക്കി ഗ്രൂപ്പിന് തന്നെ നൽകണമെന്നും കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.