കാസർകോടുകാര​േൻറത്​ രാഷ്​ട്രീയ രോഗം -മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാകില്ലെന്നും രോഗികളുടെ വിവരങ്ങൾ ചോർന്നെന്ന പ്രചാരണം നടത്തിയ കാസർകോടുകാരേൻറത് രാഷ്ട്രീയേരാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധന കഴിഞ്ഞവരുടെ വിവരങ്ങൾ രോഗിെയയും ബന്ധപ്പെട്ടവരെയും അറിയിച്ച് മറ്റ് നടപടികൾ കൈക്കൊള്ളുന്നുണ്ട്. അതിന് ശേഷം അക്കാര്യം വാർത്തസമ്മേളനത്തിൽ പറയുന്നത് നാട് അറിയാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വാർത്തകളും പ്രചാരണവും വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് കേസുകൾ പോസിറ്റീവാകുന്നത് സർക്കാറിൻെറ മായാജാലമാണെന്നും തട്ടിപ്പാണെന്നും വാട്സ്ആപ് പ്രചാരണം നടന്നു. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി അജനാസാണ് ഇത് ചെയ്യുന്നെതന്ന് തിരിച്ചറിഞ്ഞു. കാസർകോട് പള്ളിക്കരയിലെ ഇമാദിനെതിരെ വാട്സ്ആപ് വഴി വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തു. കോവിഡ് രോഗത്തിൽനിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണ്. വിവരം ചോർന്നതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഇയാൾ പ്രചാരണം നടത്തി. എന്നാൽ, കാസർകോട് ഇമാദ് എന്ന പേരിൽ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസർകോട്ടെ രോഗികളുടെ രേഖ ചോർന്നു എന്ന വ്യാജ പ്രചാരണത്തിൽ മുന്നിൽനിന്നത് ഇയാളായിരുെന്നന്നും ഇയാൾക്ക് രാഷ്ട്രീയ രോഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.