മലപ്പുറം: സീനിയർ സിറ്റിസൺസ് ഫ്രൻറ്സ് വെൽഫെയർ അസോസിയേഷനും എ.ഐ.പി.ആർ.പി.എയും സംയുക്തമായി ജില്ല ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഏഴാം ശമ്പള കമീഷൻ ശിപാർശ നടപ്പാക്കുക, പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വയോജന നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ജെ. ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി എം.എസ്. ശിവരാമൻ, പി. ശിവശങ്കരൻ, എ. ചെള്ളി തുടങ്ങിയവർ സംസാരിച്ചു. mpmma2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.