മലപ്പുറം: ലൈഫ് ഭവന പദ്ധതിയില്‍ വീട് നിർമാണം പൂര്‍ത്തിയായ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗുണഭോക്താക് കളുടെ കുടുംബ സംഗമം വ്യാഴാഴ്ച നടക്കും. 298 കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക. കോട്ടക്കുന്ന് ഡി.ടി.പി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമവും അദാലത്തും പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീന അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കാന്‍ സംഗമത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന ആദാലത്തില്‍ 20 വകുപ്പുകളുടെ സേവനമുണ്ടാവുമെന്ന് ബ്ലോക്ക് സെക്രട്ടറി ടി. നിര്‍മ്മല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.