സംവിധായകൻ ജൂഡ്​ ആൻറണിക്ക്​ പരിക്ക്​

ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആൻറണിക്ക് ചിത്രീകരണത്തിനിടെ പരിക്കേറ്റു. കുട്ടനാട്ടിൽ ചിത്രീകരണം നടക്കുന് ന 'വരയൻ' എന്ന ചിത്രത്തിൻെറ ഷൂട്ടിങ്ങിനിടയിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പള്ളി വികാരിയായി അഭിനയിക്കുന്ന ജൂഡ് ബോട്ടിൽനിന്ന് ചാടുേമ്പാഴാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ജൂഡിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ചിത്രീകരണം മുടങ്ങാതിരിക്കാൻ ചൊവ്വാഴ്ച രാവിലെതന്നെ അദ്ദേഹം സെറ്റിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.