എസ്.വൈ.എസ് കാർഷിക ചന്ത

അരീക്കോട്: വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിൽ എസ്.വൈ.എസ് ഈസ്റ്റ് ജില്ല കമ്മിറ്റി അരീക്കോട്ട് കാ ർഷിക ചന്ത സംഘടിപ്പിച്ചു. പെരിന്തൽമണ്ണയിൽ 25ന് നടക്കുന്ന ജില്ല റാലിയുടെ ഭാഗമായിട്ടാണ് പരിപാടി. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് ഇ.കെ. മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. ഷാഫി, അംഗം എ.ഡബ്ല്യു. അബ്ദുറഹിമാൻ, വി.പി.എം. ഇസ്ഹാഖ്, ജാഫർ, അബ്ദുൽ ലത്തീഫ് മഖ്ദൂമി, കെ.പി. ജമാൽ കരുളായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.