കോഡൂരില്‍ പ്രതിഷേധ റാലി

കോഡൂര്‍: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, പൗരത്വ രജിസ്ട്രേഷന്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തി. ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ കോഡൂര്‍ പൗരസമിതിയാണ് റാലി സംഘടിപ്പിച്ചത്. ചെമ്മങ്കടവ് മൈലാഞ്ചി ദര്‍ബാര്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നൂറാടി റോസ് ലോഞ്ച് പരിസരത്ത് സമാപിച്ചു. റാലിക്ക് പഞ്ചായത്തംഗങ്ങള്‍, മത, രാഷ്ട്രീയ, സന്നദ്ധ, സംഘടന പ്രതിനിധികള്‍, മഹല്ല് ജമാഅത്ത്, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. റാലിക്കുശേഷം നടന്ന പൊതുസമ്മേളനം കാലിക്കറ്റ് സര്‍വകലാശാല ചരിത്രം വിഭാഗം പ്രഫസര്‍ ഡോ. കെ.എസ്. മാധവന്‍ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആസ്യ കുന്നത്ത്, എം.കെ. മുഹ്‌സിന്‍, പഞ്ചായത്തംഗങ്ങളായ കെ.എം. സുബൈര്‍, എം.ടി. ബഷീര്‍, സജ്‌നാമോള്‍ ആമിയന്‍, മുഹമ്മദലി കടമ്പോട്ട് എന്നിവര്‍ സംസാരിച്ചു. mpm aslm2 kodur പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഡൂരില്‍ നടന്ന പ്രതിഷേധ റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.