പിന്നോട്ടു നടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

അരീക്കോട്: സാംസ്കാരികമായും വികസനപരമായും രാജ്യത്തെ പിന്നോട്ട് നയിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ പ്രതിഷേധ സൂചകമായി അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് 'ചലോ ബാക്ക്' സംഘടിപ്പിച്ചു. ഒരു കിലോമീറ്റർ ദൂരം അരീക്കാട് അങ്ങാടിയിൽ പിന്നോട്ട് നടന്നാണ് പ്രതിഷേധിച്ചത്. പ്രസിഡൻറ് നൗഷർ കല്ലട, കെ.എസ്.യു ജില്ല സെക്രട്ടറി ഷിബിൽ ലാൽ, ഷറിൽ കരീം, യു. അലീഫ്, വിപിൻ ഐ.ടി.ഐ, സി. റംഷീദ്, ശരത് ശങ്കരൻ, ഇബ്രാഹിം വെള്ളേരി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് അരീക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിന്നോട്ട് നടന്ന് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.