പുലാമന്തോൾ

സ്കോളർഷിപ് വിതരണം : ജില്ല പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ പട്ടികജാതി വിദ്യാർഥികൾക്കു ള്ള മെറിറ്റോറിയസ് സ്കോളർഷിപ്പിൻെറ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖയുടെ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷവും ഗ്രാമ പഞ്ചായത്ത് വക ഒരു ലക്ഷവും കൂടി ആറുലക്ഷം രൂപ അടങ്കലിലാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ ഉഷ ടീച്ചർ സ്വാഗതവും അസി. സെക്രട്ടറി നന്ദിയും പറഞ്ഞു. Photo Pml-SColarship Vitharanam (പടം.: പുലാമന്തോളിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.