നവരശ്മി സ്പോർട്സ് ക്ലബിലെ പഴയകാല ഫുട്ബാൾ താരങ്ങൾ ഒത്തുചേർന്നപ്പോൾ
പരപ്പനങ്ങാടി: കാൽപന്തുകളിയുടെ മത്സരപോരാട്ടം അയവിറക്കി ഫുട്ബാൾ ടൂർണമെന്റുകളിൽ പൊടിപാറ്റിയ എഴുപതുകളിലെ താരങ്ങൾ ഒത്തുചേർന്നു. 1970കളിൽ ചിറമംഗലം ഭാഗത്ത് പ്രവർത്തിച്ചിരുന്ന യുവജന ക്ലബാണ് നവരശ്മി സ്പോർട്സ് ക്ലബ്. മികച്ച ഫുട്ബാൾ കളിക്കാർ ക്ലബിലുണ്ടായിരുന്നു. അക്കാലത്ത് സമീപപ്രദേശങ്ങളിലെ സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു നവരശ്മി.
ക്ലബിൽ സജീവ അംഗമായിരുന്ന ബാലൻ മാസ്റ്ററുടെ വിയോഗമാണ് ഒത്തുകൂടലിന് നിമിത്തമായത്. ബാലൻ മാസ്റ്റർക്ക് അനുശോചനം അറിയിച്ച് നടന്ന കൂടിച്ചേരലിൽ കഥാകൃത്ത് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ചു. വാലിൽ ദിനേശൻ, വിജയചന്ദ്രൻ, ഉദയകുമാർ, ശിവശങ്കരൻ, അജിതൻ, നാരായണൻ, ഭരത് ഭൂഷൺ തുടങ്ങിയവർ സംസാരിച്ചു. കോഓഡിനേറ്റർ വാലിൽ ഉണ്ണി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചിറമംഗലം എ.യു.പി സ്കൂൾ സ്പോർട്സ് ടീമിന് ബാലൻ മാസ്റ്ററുടെ ചിത്രമുള്ള നവരശ്മി ജഴ്സികൾ നൽകാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.