നിർമാണ മേഖലയിലെ വൈദ്യുതി അപകടം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മഞ്ചേരി: നിർമാണ മേഖലയിലും മറ്റും പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് വൈദ് യുതി വകുപ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മഞ്ചേരി സർക്കിളിന് കീഴിൽ പത്തിലധികം ആളുകൾ ഇത്തരത്തിൽ മരിച്ചതോടെയാണ് ബോധവത്കരണവുമായി വകുപ്പ് മുന്നിട്ടിറങ്ങിയത്. സമീപകാലത്തുണ്ടായ വൈദ്യതി അപകടങ്ങൾ കൂടുതലും സംഭവിച്ചത് പന്തൽ നിർമാണ തൊഴിലാളികൾ, വെൽഡിങ്, ഫാബ്രിക്കേഷൻ, റൂഫിങ്, പരസ്യബോർഡ് സ്ഥാപിക്കുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, ഇലക്ട്രീഷ്യന്മാർ എന്നിവർക്കാണെന്ന് കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിലാണ് ബോധവത്കരണം സംഘടിപ്പിച്ചത്. മഞ്ചേരി പ്രോജ്കട് മോണിറ്ററിങ് യൂനിറ്റ് എക്സിക്യൂട്ടിവ് എൻജിനീയർ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി സൗത്ത് അസി. എൻജിനീയർ സുബ്രഹ്മണ്യൻ, മഞ്ചേരി ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ടി.പി. ജയശ്രീ, അസി. എൻജിനീയർ കെ.ആർ. ൈഷൻ എന്നിവർ സംസാരിച്ചു. ജില്ല ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജാഫർ മുണ്ടമ്പ്ര, അസി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.പി. ഷമീർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.