മലപ്പുറം: ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പുലാമന്തോൾ സ്വദേശി അബ്ദുല്‍ ഷുക്കൂർ െകാല്ലപ്പെട്ട കേസി ല്‍ ഒരാള്‍കൂടി അറസ്റ്റിൽ. മഞ്ചേരി നറുകര സ്വദേശി ആഷിഖിനെയാണ് (23) ഡറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ കീഴടങ്ങാന്‍ ആഷിഖ് എത്തുമെന്ന വിവരമറിഞ്ഞ് പൊലീസ് ഒരുക്കിയ നീക്കത്തിനൊടുവിലാണ് പിടിയിലായത്. കൊലപാതകത്തിലെ മുഖ്യസൂത്രധാരനാണ് ആഷിഖെന്നാണ് പൊലീസ് പറയുന്നത്. 485 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 28നാണ് കൂട്ടാളികളുടെ മര്‍ദനത്തില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. 10 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അടുത്തദിവസംതന്നെ അഞ്ച് പ്രതികളെ പിടികൂടാനും കഴിഞ്ഞു. ആഷിഖ് അടക്കമുള്ള അഞ്ചുപേര്‍ രക്ഷപ്പെട്ടിരുന്നു. പൊലീസ് ഓഫിസര്‍ സരേന്ദ്ര ഗെലാവത്തിൻെറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. അന്വേഷണസംഘം ഷുക്കൂറിൻെറ വടക്കന്‍ പാലൂരിലെ വീട്ടിലും പ്രതികളുടെ സ്വദേശമായ മഞ്ചേരിയിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആഷിഖിൻെറ അറസ്റ്റോടെ കൊലപാതകത്തിലേക്ക് നയിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.