ചൂരക്കണ്ടി കള്ളുഷാപ്പിനെതിരെ സമരം രണ്ടാഴ​്​ച പിന്നിട്ടു

എടക്കര: ചുങ്കത്തറ ചൂരക്കണ്ടിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിട ്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ എത്തുന്നതിനാല്‍ ആവേശത്തിലാണ് സമിതി പ്രവര്‍ത്തകരും നാട്ടുകാരും. വര്‍ഷത്തിലേറെ നീണ്ട സമരത്തിന് സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ സംഘടനകളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തി പിന്തുണ അറിയിച്ചിരുന്നു. നിരവധി വീടുകള്‍ക്കും അങ്ങാടിക്കും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും അടുത്തായി സ്ഥാപിച്ച താല്‍ക്കാലിക ഷെഡിലേക്ക് എത്തിച്ച കള്ള് കഴിഞ്ഞദിവസം സമരക്കാര്‍ തകര്‍ത്തിരുന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളായ പാനായില്‍ ജേക്കബ്, പരപ്പന്‍ ഹംസ, എ.യു. സെബാസ്റ്റ്യന്‍, കെ.ടി. കുഞ്ഞാന്‍ എന്നിവരും കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ബിനോയ് പാട്ടത്തില്‍ എന്നിവരും പന്തലിലെത്തിന് സമരത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ സാബിര്‍ അത്തിമണ്ണില്‍, ജാഷി, ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും സമരക്കാര്‍ക്ക് ഭക്ഷണത്തിനുള്ള അരി നല്‍കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.