ഇന്‍കെല്‍ എജുസിറ്റിയിലെ ഖരമാലിന്യ പ്ലാൻറ്​: എതിർപ്പുമായി​ ജനപ്രതിനിധികള്‍

സര്‍ക്കാര്‍ പിന്മാറണമെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറം: പാണക്കാട് ഇന്‍കെല്‍ എജുസിറ്റിയില്‍ സംസ്ഥാന സർക്കാർ നിർമിക്കാനുദ്ദേശിക്കുന്ന ഖരമാലിന്യ പ്ലാൻറിെനതിരെ ജനപ്രതിനിധികൾ. പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കലക്ടര്‍ ജാഫർ മലിക് യോഗം വിളിച്ചത്. എന്നാല്‍, േയാഗത്തിൽ പങ്കെടുത്ത എല്ലാ ജനപ്രതിനിധികളും പ്ലാൻറിനെതിരായിരുന്നു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്‌കരിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാൻറ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളെയാണ് ദോശമായി ബാധിക്കുക. ഇന്‍കെല്‍ എജുസിറ്റിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിച്ചുവരുന്നു. മാലിന്യ സംസ്‌കരണ പ്ലാൻറിനോട് വിയോജിപ്പില്ല. ജനസാന്ദ്രത കുറവുള്ള മറ്റു സര്‍ക്കാര്‍ ഭൂമിയില്‍ പ്ലാൻറ് നിര്‍മിക്കാമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാണക്കാട് ഇന്‍കെല്‍ എജുസിറ്റിയില്‍ പ്ലാൻറിനായി 10 ഏക്കര്‍ വരെ സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു. സ്വകാര്യ ഏജന്‍സിക്കായിരിക്കും പ്ലാൻറ് നിര്‍മാണ, പരിപാലന ചുമതല. എന്നാല്‍, ഇതിനെതിരെ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. വിഷയം നേരത്തേ പി. ഉബൈദുല്ല എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചപ്പോഴും തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, മലപ്പുറം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ്, കൗൺസിലർമാരായ കെ.കെ. ഉമ്മര്‍, കെ. സിദ്ദീഖ്, കപ്പൂർ കൂത്രാട്ട് ഹംസ, കെ. റിനിഷ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.