റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദിലെത്തി. സൗദി സമയം രാത്രി 11.15 ഒാടെ റിയാദ് കിങ് ഖാലിദ് അന്താരാ ഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിലാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ മോദി ഇറങ്ങിയത്്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽ സഉൗദും സൗദി പ്രോേട്ടാേകാൾ ഒാഫിസർമാരും ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. ഒൗസാഫ് സഇൗദിൻെറ നേതൃത്വത്തിൽ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. പ്രദീപ് സിങ് രാജ് പുരോഹിത്, ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാൽ എന്നിവരടങ്ങിയ എംബസി സംഘവും വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തി. നസ്റിയയിലെ കിങ് സഉൗദ് ഗസ്റ്റ് പാലസിലാണ് മോദി താമസിക്കുന്നത്. ആഗോള നിക്ഷേപക സംഗമമായ 'ഫ്യൂചർ ഇൻവെസ്റ്റ്മൻെറ് ഇനീഷ്യേറ്റീവിൽ പെങ്കടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തിയത്. modi in ksa ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിലെ റോയൽ ടെർമിനലിൽ ഇറങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.